കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തുകാർ പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തുകാർ പിടിയിൽ. ക്യാരിയറും തട്ടാനെത്തിയ സംഘവവുമാണ് പിടിയിലായത്. ദുബായിൽ നിന്നെത്തിയ ക്യാരിയർ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടുവിൽ മുഹമ്മദ് അനീസിൻ്റെ അറിവോടെയാണ് കണ്ണൂരിൽ നിന്ന് 4 അംഗ സംഘം ഐഫോണുകളും സ്വർണവും തട്ടാൻ എത്തിയത്.
തലശേരി കതിരൂർ പൊന്ന്യം വെസ്റ്റ് സ്വദേശി പ്രസാദ്, തലശേരി ചാലിൽ റോഡ് കിരൺ, കണ്ണൂർ ധർമടം കളത്തിൽ വളപ്പിൽ നിയാസ്, തളിപ്പറമ്പ് നടുവിൽ ഗിരീഷ് എന്നിവരാണ് ആസൂത്രണത്തിനിടെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടിയിലായത്. രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വർണവും പൊലീസ് പിടികൂടി.