കാസർഗോഡ് ദേശീയപാത വികസനം; മേൽപ്പാലം തകർന്നുവീണ് തൊഴിലാളിക്ക് പരുക്ക്
കാസർഗോഡ് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു.
പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അഞ്ചോളം തൊഴിലാളികൾ ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കാറുണ്ട്. നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല.