മധുവധക്കേസ് : എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
അട്ടപ്പാടി മധുവധക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാനത്ത് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത് അപൂർവ്വമാണ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ ആവശ്യം.
റിപ്പോർട്ട് കോടതിയിലെത്താത്തത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.