നാഗ്പൂരില്‍ നിക്ഷേപം നടത്തണം, എല്ലാ സൗകര്യവുമുണ്ട്; ടാറ്റ ഗ്രൂപ്പിന് കത്തെഴുതി ഗഡ്കരി
നാഗ്പൂര്‍ നഗരത്തില്‍ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് കത്തെഴുതി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉഉത്പ്പന്നങ്ങൾ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്. 3000 ഏക്കര്‍ വ്യാവസായിക ഭൂമി നാഗ്പൂരിലുണ്ടെന്നും ആറ് സംസ്ഥാനങ്ങളിലെ 350 ജില്ലകളുമായി ബന്ധപ്പെടാവുന്ന നഗരമാണെന്നും ഗഡ്കരി കത്തില്‍ ചൂണ്ടിക്കാട്ടി.
നിക്ഷേപത്തിന്‍റെ പേരില്‍ മഹാരാഷ്ട്രയും ഗുജറാത്തും തര്‍ക്കമുള്ള സാഹചര്യത്തിലാണ് സ്വന്തം നഗരത്തിലേക്ക് മന്ത്രി ടാറ്റയെ ക്ഷണിച്ചത്.സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 1.5 ലക്ഷം കോടിയുടെ ഫോക്സ്കോണ്‍-വേതാന്ത പദ്ധതിയും 22000 കോടിയുടെ സൈനിക വിമാന പദ്ധതിയും ഗുജറാത്തിലേക്ക് പോയെന്ന വിവാദം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിക്ഷേപിക്കണമെന്നാവശ്യവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയതും.