മന്ത്രി എം. ബി രാജേഷിനെ ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ്
മന്ത്രി എം.ബി. രാജേഷിനെ തൃത്താലയില്‍ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.
മന്ത്രിയുടെ തൃത്താല മണ്ഡലത്തിലെ എല്ലാ പരിപാടികളും ബഹിഷ്കരിക്കാനാണ് തൃത്താല, കപ്പൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ തീരുമാനം. ആദ്യഘട്ടത്തില്‍ പാര്ട്ടിഭാരവാഹികളാണ് മന്ത്രിയെ ബഹിഷ്കരിക്കുകയെന്നും
അലംഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും മന്ത്രിയെ ബഹിഷ്കരിക്കുമെന്ന് തൃത്താല ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വിനോദ് പറഞ്ഞു.