ഡല്‍ഹി ഓര്‍ഡിനന്‍സുമായി കേന്ദ്രം മുന്നോട്ട്; ആംആദ്മിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പിന്തുണക്കും. മറ്റന്നാള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബെംഗളൂരുവില്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് നയ രൂപീകരണ സമിതി യോഗത്തില്‍ തീരുമാനം.
കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുന്നില്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുസ്ലിം, ന്യൂന പക്ഷ വിഭാഗങ്ങളെ ആക്രമിച്ചു കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.