Friday, January 3, 2025
Kerala

ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി.

ആനക്കൊമ്പ് കേസ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ കേസിലെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ ആ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്തത്. തുടർന്നാണ് മോഹൻലാൽ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ ഹർജി തള്ളുമ്പോൾ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും മോഹൻലാലിന് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദിച്ചു.

ആനക്കൊമ്പിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മോഹൻലാൽ ഹർജിയിൽ പറഞ്ഞത്. എന്നാൽ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നും നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസിൽ ഉണ്ടായതെന്നും കോടതി പരിശോധിക്കും. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *