നിയമസഭാ കയ്യാങ്കളി: മന്ത്രിമാരായ ജലീലും ഇ പി ജയരാജനും വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
2015ലെ നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാർ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. മന്ത്രിമാരായ ഇപി ജയരാജനും കെ ടി ജലീലും നാളെ വിചാരണ കോടതിയിൽ എത്തണം. നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതി നിർദേശം സ്‌റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി
കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവർക്കുമെതിരെ ഉള്ളത്. കേസ് റദ്ദാക്കാനാകില്ലെന്ന വിചാരണ കോടതി ഉത്തരവിനെതിരെയും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇത് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.