വധഗൂഢാലോചന കേസ്: അറസ്റ്റൊഴിവാക്കാൻ ദിലീപ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി
വധഗൂഢാലോചന കേസിൽ ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കോടതിയിൽ നിന്ന് ജാമ്യമെടുക്കുന്നതിനായാണ് പ്രതികൾ നേരിട്ട് ഹാജരായത്. വധ ഗൂഡാലോചന കേസിൽ മുൻകൂർ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇതൊഴിവാക്കുന്നതിനായാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്.
അതേസമയം കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദസാമ്പിളുകൾ ഇന്നലെ ശേഖരിച്ചിരുന്നു. ഇത് ഫോറൻസിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. ഒരാഴ്ചക്കുള്ളിൽ പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷ.