Saturday, April 12, 2025
KeralaWayanad

കാട്ടാന ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് പരിക്ക്

കാട്ടിക്കുളം അരണപാറ ബാർഗിരിയിൽ കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങാൻ ശ്രമിച്ച കാട്ടാനയെ ഓടിച്ച് കാട് കടത്താനുള്ള ശ്രമത്തിനിടയിൽ ആന തിരിഞ്ഞ് ഫെൻസിംഗ് വേലി തകർത്ത് വാച്ചർമാർക്ക് നേരെ ഓടിയടുക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പിലെ താൽക്കാലിക വാച്ചർ അപ്പുണ്ണി (48 ) ന് പരിക്കേറ്റത്. ഇയാൾ രക്ഷപെടാൻ ട്രഞ്ച് ചാടി കടക്കാൻ ശ്രമിച്ചപ്പോൾ കുഴിയിൽ വിഴുകയായിരുന്നു. കുടെയുണ്ടായിരുന്ന ആളും അപ്പുണ്ണിയെ രക്ഷപെടുത്താൻ ട്രഞ്ചിലേക്ക് ചാടി . തുടർന്ന് സമീപത്തെ കാവൽകാരെ വിളിച്ച് വരുത്തി അപ്പുണ്ണിയെ കുഴിയിൽ നിന്ന് എടുത്ത് സമീപത്തെ റോഡിലെത്തിച്ച് വനം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തോൽപെട്ടി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ രാത്രിയിൽ പട്രൊളിംഗ് നടത്തുന്നതിനടയിൽ വാഹനം എത്തിച്ച് അപ്പുണ്ണിയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വീഴ്ച്ചയിൽ ഇയാളുടെ വാരിയെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *