പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി മൂന്ന് കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ജയ്‌മോൻ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ടയിൽ വാഴമുട്ടം സ്വദേശി കരുണാകരനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു.
ഇടുക്കിയിൽ കാമാക്ഷി സ്വദേശി ദാമോദരനാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.