കർണാടക അതിർത്തി പ്രതിഷേധക്കാർ അടച്ചു : യാത്രാ വാഹനങ്ങൾക്കൊപ്പം ചരക്ക് വാഹനങ്ങളും കുടുങ്ങി
കൽപ്പറ്റ : .കർണാടക അതിർത്തി പ്രതിഷേധക്കാർ അടച്ചു . ചരക്ക് വാഹനങ്ങളും കുടുങ്ങി . കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് കേരളത്തിൻ്റെ അതിർത്തി പങ്കിടുന്ന തോൽപെട്ടിക്ക് സമീപം കുട്ടം ഗേറ്റ് പ്രതിഷേധക്കാർ അടച്ചത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്ന ആളുകൾക്ക് ക്വാറൻ്റീൻ പൂർണ്ണമായി ഒഴുവാക്കുകയും എന്നാൽ കർണാടകയിൽ നിന്ന് വരുന്നവർക്ക് മുത്തങ്ങ വഴിയാക്കി 250 കിലോമീറ്റർ ചുറ്റിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പറയുന്നത്. കേരളത്തിൻ്റെ ന്യായം അംഗീകരിക്കാൻ കഴിയില്ലന്നാണ് കുടക് പ്രദേശവാസികൾ പറയുന്നത്. ഇരിട്ടി മാക്കൂട്ടം വരെയുള്ള റോഡുകൾ തുറന്ന സ്ഥിതിക്ക് തോൽപെട്ടിയും തുറക്കണമെന്നാണ് അവരുടെ വാദം .അതിർത്തി കടക്കാൻ പാസിന് അപേക്ഷിച്ചാൽ എല്ലാ അക്ഷയ സൈറ്റും ബ്ലോക്കാണന്നും ഇവർ പറയുന്നു. സർക്കാർ ഇടപെട്ട് തൊഴിലാളികളെയെങ്കിലും കുടകിലേക്ക് കടത്തിവിടാനുള്ള സൗകര്യം ഏർപെടത്തണമെന്ന് ഇവിടെത്തെ തൊഴിലാളികളും ആവിശ്യപെടുന്നത്. എന്നാൽ തോൽപെട്ടി ഗേറ്റ് ആദ്യം അടച്ചതും ഒരാളെയും കടത്താതെ ലോക്കാക്കിയതും കേരളമാണന്നും അവർ പറയുന്നു. തോൽപെട്ടിയോട് ചേർന്നുള്ള അതിർത്തിയിലെ എസ്റ്റേറ്റിൽ പോകുന്ന കുറച്ച് തൊഴിലാളികൾ അക്ഷയ കേന്ദ്രത്തിൽ നൽകുന്ന 50 രൂപ കുറക്കാനുള്ള തീരുമാനങ്ങൾ മാനന്തവാടി താഹസിൽദാർ ജോസ് പോളുടെ നേതൃത്വത്തിൽ ചർച്ച തുടരുന്നതായും വിവരമുണ്ട്. ഗേറ്റ് അടച്ച സംഭത്തിൽ കഴിഞ്ഞ ദിവസം രാത്രി തന്നെ കുടക് ജില്ലാ കളകടറുടെ ഉന്നതതല ചർച്ചയിൽ രാത്രി ഒൻപത് മണിയോടെ അടച്ച ഗേറ്റ് തുറന്ന് ചരക്ക് വാഹനങ്ങളെ കടത്തിവിടുകയായിരുന്നു.