സുൽത്താൻ ബത്തേരി ചെതലയത്ത്പു ള്ളിമാനെ വേട്ടയാടിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ
പുള്ളി മാൻവേട്ട നടത്തിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ .ചെതലയം ആറാം മൈൽ സ്വദേശി അബ്ദുൾ അസിസ്, കൊമ്പൻ മൂല കോളനി നിവാസികളായ ഗംഗൻ, ശശികുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട്
റേഞ്ചിലെ കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായിരിക്കുന്നത് .വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .കേസ്സിൽ കുടുതൽ പ്രതികളുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.