കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച രാത്രിയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരിച്ചത്. കെ കണ്ണപുരം സ്വദേശിയായ ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്രോഹം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങളുമുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
പത്തനംതിട്ട കോന്നി സ്വദേശി ഷഹറുബാനാണ് ഇന്ന് മരിച്ച മറ്റൊരാൾ. 54 വയസ്സായിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രമാദേവിയാണ് മരിച്ച മറ്റൊരാൾ. 68 വയസ്സായിരുന്നു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 72കാരനായ മണികണ്ഠനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പരവൂർ സ്വദേശി കമലമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 85 വയസ്സായിരുന്നു.