വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ആറ് പേർ മരിച്ചു. ആലപ്പുഴയിലാണ് ഏറ്റവുമൊടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. അരൂർ സ്വദേശി തങ്കമ്മയാണ് മരിച്ചത്. 78 വയസ്സായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാളുടെ ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്ത് വടവാതൂർ സ്വദേശി പി എൻ ചന്ദ്രനാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. 69 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി വിജയകുമാറാണ് മരിച്ചത്. 55 വയസ്സായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി കുഞ്ഞിമൊയ്തീൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 55 വയസ്സായിരുന്നു.