വിരമിച്ച അധ്യാപക ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്.
ചിങ്ങപുരം സികെജി ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞിമാത.മേപ്പയൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കള്‍: അഭിലാഷ് (അധ്യാപകന്‍, കന്നൂര്‍ യുപി സ്‌കൂള്‍), അഖിലേഷ്. മരുമകള്‍: രമ്യ (അധ്യാപിക, മേപ്പയൂര്‍ എല്‍പി സ്‌കൂള്‍)