സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് കൂടുതല്‍ നിയന്ത്രണം വന്നേക്കും: ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കാര്യമായി കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും. ടിപിആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങളിൽ ഇളവുകള്‍ അനുവദിക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്ത് ഇന്നലെ 8063 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.