അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റ് വൈകുന്നേരത്തോടെയെന്ന് സൂചന
രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായത്.
അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. കഴിഞ്ഞാഴ്ച രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘങ്ങളിലേക്കും എത്തിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ നേതാവാണ് അർജുൻ ആയങ്കി
കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വർണത്തിൽ രണ്ടരക്കിലോ അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.