ബിഗ് ബോസ് താരം ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചു
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയായ ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു മരണം. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്നു എന്നാണ് റിപ്പോർട്ട്.
കോവിഡ് ബാധിച്ചാണോ മരണമെന്ന കാര്യത്തിലും ആശങ്കയുള്ളതിനാൽ ടെസ്റ്റ് റിസൽറ്റ് ലഭിക്കാനായി കാത്തിരിക്കുകയാണ് കുടുംബമെന്ന് ഡിംപലിന്റെ സുഹൃത്തും ബിഗ് ബോസ് മത്സരാർത്ഥിയുമായ മജിസിയ ഭാനു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബിഗ് ബോസ് വീട്ടിലുള്ള ഡിംപലിനെ വിവരം അറിയിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ചാനലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഉത്തർപ്രദേശ് സ്വദേശിയായ ബാൽ രാജ്‌പുത് വംശജനാണ്. മലയാളിയായ മിനിയാണ് ഭാര്യ. തിങ്കൾ ബാൽ, നയന എന്നിവരാണ് മറ്റു മക്കൾ.
ബിഗ് ബോസ് സീസൺ മൂന്നിൽ നിന്നും ഔട്ടായ മത്സരാർത്ഥി ലക്ഷ്മി ജയനും ഡിംപലിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപൽ എങ്ങനെ ഈ വാർത്തയോട് പ്രതികരിക്കും എന്ന ആശങ്കയിലാണ് മജിസിയ അടക്കമുള്ള സുഹൃത്തുക്കൾ. കഴിഞ്ഞ ഈസ്റ്റർ എപ്പിസോഡിലും പിതാവിന്റെ വീഡിയോ ആശംസ ഡിംപലിനെ തേടിയെത്തിയിരുന്നു.