എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ മാറ്റുമോ; തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഉടനെ
സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അധ്യാപകർക്കുള്ള തെരഞ്ഞെടുപ്പ് ജോലി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്
വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനാകും തീരുമാനമെടുക്കുക. നേരത്തെ 17ാം തീയതി പൊതുപരീക്ഷ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്
മോഡൽ പരീക്ഷ കഴിഞ്ഞ് പൊതുപരീക്ഷക്ക് തയ്യാറെടുത്തു കഴിഞ്ഞ വിദ്യാർഥികളും നിലവിൽ ആശങ്കയിലാണ്. തീയതി മാറ്റുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്