തൃശൂർ വിവേകാനന്ദ കോളജിൽ എബിവിപി പ്രവർത്തകരുടെ പ്രതിഷേധം
തൃശൂർ കുന്നംകുളം വിവേകാനന്ദ കോളജിൽ എബിവിപി പ്രവർത്തകരുടെ പ്രതിഷേധം. പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചു. ഒഴിവു വന്ന മാനേജ്മെന്റ് സീറ്റിലേക്ക് എസ്എഫ് ഐ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം.
കാമ്പസിന് പുറത്തു എസ്എഫ്ഐ പ്രവർത്തകരും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കാമ്പസിലേക്ക് പൊലീസ് എത്തും.