കൊച്ചിയിൽ കൊലപാതകം; ഹോട്ടലിലുണ്ടായ തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു
കൊച്ചിയിൽ കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്.
സംഭവത്തിൽ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ.