Sunday, April 13, 2025
Kerala

ഗവർണറെ അനുയിപ്പിക്കാൻ നീക്കം; സർവകലാശാല ഭേദഗതി ബില്ലിൽ മാറ്റം വരുത്താൻ സർക്കാർ

ഗവർണറെ അനുനയിപ്പിക്കാൻ നീക്കവുമായി സര്‍ക്കാര്‍. സർവകലാശാല നിയമ ഭേദഗതി ബില്ലിൽമാറ്റം വരുത്തുന്നത് സര്‍ക്കാരിന്‍റെ പരിഗണനയില്‍. . വി സി നിയമനത്തിനു ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ ആണ് ശ്രമം. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.

സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു ജി സി മാർഗ നിർദേശത്തിന് വിരുദ്ധം ആകുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവർണറെ അനുനയിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാരിന് ഉറപ്പില്ല.

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു . ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ.

നിയമസഭ ബില്ലുകൾ പാസാക്കിലായലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം. കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവർണര്‍ വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *