ബസിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ക്ലീനർക്കെതിരെ പോക്‌സോ കേസ്
ഇടുക്കി: ബസ് സ്റ്റാന്‍ഡില്‍ മര്‍ദ്ദനമേറ്റ സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്. വെള്ളാവൂര്‍ ചെറുവള്ളി സ്വദേശി ടി കെ അച്ചുമോന് എതിരെയാണ് കേസ് ചുമത്തിയത്.ഇയാള്‍ ജീവനക്കാരനായ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും അപമര്യാദയായി പെരുമാറി എന്നുമാണ് പരാതി.
ഇതിന് മുമ്പ് പെണ്‍കുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറിയിരുന്നു. പെണ്‍കുട്ടിയുടെ കൈയ്‌ക്ക് പിടിക്കുകയും അരയില്‍ പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
വിവരം രക്ഷിതാക്കളോടും ഒപ്പം യാത്രചെയ്ത കൂട്ടുകാരോടും കുട്ടി പറഞ്ഞിരുന്നു. ഇവരും പെണ്‍കുട്ടിയുടെ മൊഴി ശരിയാണെന്ന് അറിച്ചതോടെയാണ് യുവാവിനെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ യുവാവിനെ മര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ ഒളിവിലാണ്. വധശ്രമത്തിനാണ് സഹോദരനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.