മോന്‍സന്‍ മാവുങ്കല്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പെണ്‍കുട്ടി; പോക്‌സോ ചുമത്തി കേസെടുത്തു
കൊച്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്.
എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന മൊഴി. പുരാവസ്തു തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മോന്‍സന്‍.