കോട്ടയത്ത് എയർ പോർട്ട് ടാക്‌സി ഡ്രൈവറെ ഒഴുക്കിൽപ്പെട്ട് കാണാതായി
കോട്ടയത്ത് എയർപോർട്ട് ടാക്‌സി ഡ്രൈവറെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊച്ചി വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി ഡ്രൈവർ ജസ്റ്റിനെയാണ് കാണാതായത്. അങ്കമാലി സ്വദേശിയാണ്.
പുലർച്ചെ ഒരു മണിയോടെ മണർകാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. കാർ ഒഴുക്കിൽപെടുകയും ജസ്റ്റിൻ പുറത്തിറങ്ങി കാർ തള്ളി നീക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അപകടത്തിൽപ്പെട്ടു.