Sunday, April 27, 2025
Kerala

പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി; പടിയിറങ്ങുന്നത് പാർട്ടിയുടെ ‘​ജനകീയ മുഖം

സിപിഐഎം പ്രവർത്തകരുടെ ജനപ്രിയനായ സെക്രട്ടറി പടിയിറങ്ങുകയാണ്. പാർട്ടിപ്രവർത്തകർക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരനായ കോടിയേരിയെന്ന സൗമനസ്യത്തിന് മുന്നിൽ പകരം വയ്ക്കാൻ മറ്റൊരു നേതാവില്ല. അസാധ്യമെന്ന ഭരണത്തുടർച്ച സ്വപ്നം പാർട്ടിക്ക് സമ്മാനിച്ച് ഹാട്രിക് ഭരണത്തിനായി അടിമുടി മാറ്റങ്ങൾക്കുള്ള തയാറെടുപ്പെടുകൾ പൂർത്തിയാക്കിയെങ്കിലും പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് നയിക്കുകയാണ്. ദീർഘകാലം കേരളത്തിലെ പാർട്ടിയെ നയിച്ച സഖാവ് അനാരോഗ്യം കാരണം സെക്രട്ടറി സ്ഥാനത്തുനിന്നും പടിയിറങ്ങുമ്പോൾ ചികിത്സ കഴിഞ്ഞ് വീണ്ടും പാർട്ടിയെ നയിക്കാൻ സാധിക്കട്ടെയെന്നാണ് പാർട്ടി പ്രവർത്തകർ ഒരേസ്വരത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *