Friday, April 11, 2025
Kerala

സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി പ്രിനിൽ ഉൾപെടെ അഞ്ചു സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഞാറക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എ.പി പ്രിനിൽ പറഞ്ഞു. മോശം പരാമർശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *