സിപിഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്; ജില്ലാകമ്മിറ്റി ഓഫീസ് ആക്രമണത്തിൽ 3 എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം:സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചിരുന്നു.
ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് എ ബി വി പി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ അഞ്ച് മണിയോടെ ആറ്റുകാലിലെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു