Sunday, January 5, 2025
Kerala

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം യാത്രക്കാരുടെ ജീവന് ഭീഷണി; ഹൈക്കോടതി

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ കർശന നിർദേശവുമായി ഹൈക്കോടതി. പൊലീസും, മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ലഹരി ഉപയോഗിച്ചർ വാഹനമോടിക്കുന്നത് ഗുരുതര ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയെന്ന് ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *