Monday, January 6, 2025
Kerala

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കും, ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

 

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രവിഷയങ്ങളിൽ സർക്കാരോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഇടപെടില്ല. കോടതികൾ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയാണ് ചെയ്തത്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്‌സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസപ്രമാണങ്ങളെ തച്ചുതകർത്ത് അതിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുകയെന്നുള്ളതല്ല രീതി.

ദേവസ്വം ബോർഡുകളുടെ നിലനിൽപ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാൻ കഴിയണം. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *