Thursday, January 9, 2025
Kerala

ഉപാധികളില്ലാതെ വാക്‌സിൻ വിതരണം ചെയ്യാൻ കേരളാ സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

 

ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവർക്കും വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഗുരുതര രോഗമുള്ളവർക്ക് അടക്കം മുൻഗണന തുടരും

നിലവിൽ മുൻഗണന വിഭാഗങ്ങൾക്ക് വാക്‌സിൻ ലഭ്യത അനുസരിച്ചാണ് വാക്‌സിൻ വിതരണം നൽകിയിരുന്നത്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, 45 വയസ്സ് കഴിഞ്ഞവർ, 18-45 വയസ്സിന് ഇടയിലുള്ളവർ എന്നിങ്ങനെ വിഭാഗങ്ങളാക്കിയാണ് ഇതുവരെ വാക്‌സിനേഷൻ നടന്നിരുന്നത്. എന്നാൽ വാക്‌സിൻ നയവിതരണത്തിൽ കേന്ദ്രം മാറ്റം വരുത്തുകയും വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് ഉപാധികളില്ലാതെ വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്ന സാഹചര്യം ഇതോടെയുണ്ടാകും. കഴിഞ്ഞ 20 ദിവസത്തിനിടെ 20 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനതത്് എത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ 29.6 ശതമാനം പേർക്കും വാക്‌സിനേഷൻ പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *