വിസ്മയയുടെ ദുരൂഹ മരണം: ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത് എത്തും
കൊല്ലം ശാസ്താമംഗലത്തെ വിസ്മയയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ മേധാവി ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത് എത്തും. വിസ്മയയുടെ വീട്ടിലെത്തി ഐജി ബന്ധുക്കളെ കാണും. തുടർന്ന് പോരുവഴിയിലെ വിസ്മയയുടെ ഭർതൃഗൃഹത്തിലുമെത്തും. ഇവിടെയാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്
ഭർത്താവ് കിരൺകുമാറിന് പുറമെ മറ്റ് ബന്ധുക്കളെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വിസ്മയയുടേത് തൂങ്ങിമരണമാണ് എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും എല്ലാം വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ ഭർത്താവ് കിരൺകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഇയാളെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ഇയാളെ ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു
സ്ത്രീധനത്തിന്റെ പേരിലാണ് കിരൺകുമാർ വിസ്മയയെ പീഡിപ്പിച്ചിരുന്നത്. നൂറ് പവനും ഒന്നേകാൽ ഏക്കർ ഭൂമിയും പത്ത് ലക്ഷത്തിന്റെ കാറും നൽകിയാണ് വിസ്മയയുടെ വിവാഹം നടത്തിയത്. എന്നാൽ കാറിന്റെ മൂല്യം കുറഞ്ഞു പോയി എന്ന് പറഞ്ഞായിരുന്നു മർദനം.