24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3660 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 44 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്.
3660 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. 3,18,895 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. നിലവിൽ 23,43,152 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 20 കോടി കടന്നു. ഇതുവരെ 20,50,20,660 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.