Thursday, January 23, 2025
Kerala

വർക്കലയിൽ മരുമകൻ്റെ മർദനമേറ്റ് അൻപത്തിരണ്ടുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

വർക്കലയിൽ മരുമകൻ്റെ മർദനമേറ്റ് അൻപത്തിരണ്ടുകാരൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാനിയുടെ മൂത്ത മകൾ ബീനയുടെ ഭർത്താവാണ് കസ്റ്റഡിയിലായ ശ്യാം. ശ്യാം ബീനയെ മർദ്ദിക്കുന്നത് പതിവ് സംഭവമായിരുന്നുവെന്ന് അടുത്തുള്ള വീട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബീനയും ഷാനിയും അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

തനിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വൈരാ​ഗ്യത്തിൽ ശ്യാം ഷാനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. വാക്കുതർക്കം കൈയ്യാങ്കളിയിൽ കലാശിക്കുകയും മർദ്ദനത്തിൽ ഷാനി കൊല്ലപ്പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *