പപ്പായ പറിച്ചതിന് ഭർതൃ മാതാവിനെ മരുമകൾ വെട്ടി പരിക്കേൽപ്പിച്ചു
പപ്പായ പറിച്ചതിന് മരുമകൾ ഭർതൃ മാതാവിനെ കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ കണ്ണപുരം പള്ളിച്ചാലിൽ ആണ് സംഭവം.സിന്ധു നട്ട പപ്പായയിൽ നിന്നും ഭർതൃ മാതാവായ സരോജിനി കായ പറിച്ചതാണ് പ്രകോപനത്തിന് കാരണം. മരുമകൾ സിന്ധുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഐപിസി 341,324,308 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.