മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ മര്‍ദനം. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു. ആനാവൂര്‍ സ്വദേശിയായ ഷിനോജ് ആണ് മര്‍ദിച്ചത്. മര്‍ദിച്ച ശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു.
യുവാവിനെയും ഒപ്പമുണ്ടായിരുന്നയാളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.