‘കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിലേക്ക്’; 361 കോടിയുടെ നിർമാണപ്രവൃത്തി ആരംഭിച്ചു
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ 361 കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പണി പൂർത്തിയാകുക. എം പിയോടൊപ്പം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തി.
മുന്നൂറ്റിഅറുപത്തിയൊന്നു കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കമായി. മുപ്പത്തിയൊന്‍പത് മാസം കൊണ്ട് പരിസ്ഥിതി സൗഹൃദ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിലേക്ക് മാറുകയാണ്.
ആദ്യ ഘട്ട നിർമ്മാണത്തിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റും. തുടർന്ന് നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മറ്റും. രണ്ടാം ഘട്ടത്തിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ പരിപാടികൾ നടപ്പാക്കും. 39 മാസത്തിനുള്ളിൽ പണിപൂർത്തിയാക്കി 2026 ഇൽ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.