Thursday, January 9, 2025
Kerala

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും; പരിശോധനകൾ വർധിപ്പിക്കാനും നിർദേശം

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നിയന്ത്രണങ്ങളിൽ അയവ് വന്നതും ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ഉന്നതതല യോഗം വിലയിരുത്തി

പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇത് നിരീക്ഷിക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കൊപ്പം പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.

ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം പകുതിയായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവാഹ ചടങ്ങുകളിൽ ഒരുകാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോൾ 75 ശതമാനവും ആർടിപിസിആർ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *