കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ടിപിആർ ഉയരുന്ന പശ്ചാത്തലത്തിൽ ബീച്ചിൽ അടക്കം നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബസിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കലക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു
കോഴിക്കോട് ഇന്നലെ 38 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 51 പേരിൽ നടത്തിയ പരിശോധനയിലാണ് 38 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. ഇത് സമൂഹ വ്യാപന ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ പറയുന്നു. ഇന്നലെ 30.55 ശതമാനമാണ് ജില്ലയിലെ ടിപിആർ.
നേരത്തെ എറണാകുളം ജില്ലയിലും പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൂന്ന് ദിവസമായി 30ന് മുകളിലാണ് ജില്ലയിലെ ടിപിആർ.