കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് സിഐയെ അടക്കം കൊലപ്പെടുത്താൻ; 162 പേർ അറസ്റ്റിൽ
സാബു എം ജേക്കബിന്റെ കിറ്റക്‌സിലെ തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തിൽ 162 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികളെ അൽപ്പ സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കും. സംഘർഷം തടയാനെത്തിയ സിഐയെയും പോലീസ് സംഘത്തെയും കൊലപ്പെടുത്തുകയായിരുന്നു സാബുവിന്റെ തൊഴിലാളികളുടെ ലക്ഷ്യമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കല്ല്, മരവടി, മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ് എച്ച് ഒയെ അടക്കം ആക്രമിച്ചു. അമ്പതിലേറെ തൊഴിലാളികളുടെ സംഘമാണ് പോലീസ് ഉദ്യോഗസ്ഥൻ സാജനെ വധിക്കാൻ ശ്രമിച്ചത്. രണ്ട് ക്രിമിനൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും
12 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രതികളുണ്ടാക്കിയത്. പോലീസ് വാഹനങ്ങൾ കത്തിച്ചവരെ അടക്കം ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്.