കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച്, കൈ ഒടിഞ്ഞു, അന്വേഷണത്തിന് പ്രത്യേകസംഘം
സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്‌സ് തൊഴിലാളികളുടെ ഗുണ്ടാ ആക്രമണത്തിൽ കുന്നത്തുനാട് സിഐക്ക് ഗുരുതര പരുക്ക്. സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു. കൈ ഒടിഞ്ഞിട്ടുമുണ്ട്. അഞ്ഞൂറോളം കിറ്റക്‌സ് തൊഴിലാളികളാണ് ക്രിസ്മസ് രാത്രിയിൽ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷംകിഴക്കമ്പലത്ത് അഴിഞ്ഞാടിയത്. മൂന്ന് പോലീസ് ജീപ്പുകളും കിറ്റക്‌സ് തൊഴിലാളികൾ തീയിട്ട് കത്തിച്ചിരുന്നു