വികസനത്തിനായുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ അംഗീകരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി
സിൽവർ ലൈൻ പദ്ധതിയിൽ ഉന്നയിക്കപ്പെട്ട സംശയങ്ങളിൽ മറുപടി വേണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നല്ലതാണ്. വികസനത്തിനായുള്ള മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കുന്നു. ബോധ്യപ്പെടുത്തുന്ന മറുപടിയുണ്ടായാൽ പദ്ധതികളെ എതിർക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
സിൽവർ ലൈനെ എതിർക്കുമെന്ന് കോൺഗ്രസ് അടക്കം നിലപാട് ശക്തമാക്കുമ്പോഴാണ് നിലപാട് മയപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവരുന്നത്. നേരത്തെ ശശി തരൂരും സിൽവർ ലൈനെ തുറന്നെതിർക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതും കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.