സ്‌കൂള്‍ അധ്യയന സമയം നീട്ടുന്നതില്‍ തീരുമാനമായില്ല; ഉപ്പളയിലെ റാഗിങ്ങില്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:
സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി.
പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുകയാണ്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു
ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു