സ്‌കൂള്‍ തുറക്കലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ പറഞ്ഞയക്കുന്നതിന് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടക്കും. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാര്‍ സംസ്ഥാന പ്രവേശനോത്സവത്തില്‍ പങ്കെടുക്കുമെന്നും ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ ജില്ലകളിലും പ്രവേശനോത്സവം നടക്കും. സ്‌കൂള്‍ മുറികള്‍ വര്‍ണാഭമാക്കി കുട്ടികളെ സ്വീകരിക്കും. കൊവിഡ് പ്രതിരോധ മുന്‍കരുതലുകളെല്ലാം ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.