Sunday, January 5, 2025
Kerala

പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് നിയമസഭയില്‍ സമ്മതിച്ച് മന്ത്രി വി.ശിവൻകുട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് സീറ്റ് കുറവുണ്ടെന്ന കാര്യം നിയമസഭയില്‍ സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. സീറ്റിന്റെ കുറവ് സംബന്ധിച്ച് കണക്ക് പറഞ്ഞ് വാദിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ എ പ്ലസുകാരുടെ എണ്ണം കൂടിയതിനാല്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല. വിദ്യാര്‍ഥികള്‍ക്ക് അമിത ഉല്‍ക്കണ്ഠ വേണ്ട, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *