പി സി ചാക്കോ എൻ സി പിയിലേക്ക്; ശരദ് പവാറുമായി ചർച്ച നടത്തും
കോൺഗ്രസിൽ നിന്ന് രാജിവെച്ച പി സി ചാക്കോ എൻ സി പിയിൽ ചേരും. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പി സി ചാക്കോ കൂടിക്കാഴ്ച നടത്തും. കൂടാതെ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരുമായും പിസി ചാക്കോ ചർച്ച നടത്തു
എൻ സി പിയുമായി പിസി ചാക്കോ നേരത്തെ തന്നെ ചർച്ച നടത്തിരുന്നു. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇന്ന് നടക്കും. പിസി ചാക്കോയെ എൻസിപിയിൽ എത്തിക്കാൻ ശരദ് പവാർ നിർദേശിച്ചിരുന്നതായി നേരത്തെ ടിപി പീതാംബരനും പറഞ്ഞിരുന്നു.