ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളി പാറയിൽ നിന്ന് വീണ് മരിച്ചു. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി സുധർശനനാണ് (27) മരിച്ചത്. ആനയുടെ ആക്രമണത്തിൽ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇരട്ടയാർ സ്വദേശി ബെർണാസ് ആശുപത്രിയിൽ ചികിത്സ തേടി.