ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരുക്ക്
ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റു. കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരുക്കേറ്റത്.
വെൺമണി സ്വദേശികളായ ഷൈജാമോൾ, അമ്മിണി കൃഷ്ണൻ, സന്ധ്യ ടി എസ് എന്നിവർക്കാണ് പരുക്കേറ്റത്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടർന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജക്കും സന്ധ്യക്കും പരുക്കേറ്റത്
ഏലത്തോട്ടത്തിലേക്ക് ജോലി പോകുന്നതിനിടെയാണ് സംഭവം. കാട്ടാന ഇവരെ പിന്തുടർന്നെങ്കിലും മുമ്പേ പോയ രണ്ട് സ്ത്രീകളെ ആക്രമിക്കാനായി തിരിഞ്ഞോടിയതോടെ മൂന്ന് പേരും രക്ഷപ്പെടുകയായിരുന്നു.