ആരോപണത്തില്‍ കഴമ്പില്ല, തുടര്‍ നടപടിയില്ല; ഗവര്‍ണര്‍ക്കു മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്ബില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ നല്‍കിയ കത്തിന് ഇന്നു രാവിലെ നല്‍കിയ മറുപടിയിലാണ്, മുഖ്യമന്ത്രി ആക്ഷേപങ്ങള്‍ തള്ളിയത്.
ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതില്‍ തുടര്‍നടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഓഫിസിന്റെ അന്തസ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.